Post Category
ഇന്ന് ആഘോഷ പരിപാടികൾ ഒഴിവാക്കി
ഫ്രാൻസീസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകൾ നടക്കുന്ന ശനിയാഴ്ച അദ്ദേഹത്തോടുള്ള ആദരസൂചകമായുള്ള ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇന്നത്തെ ( ഏപ്രിൽ 26) എൻ്റെ കേരളം പ്രദർശന വിപണനമേളയിലെ കലാപരിപാടികളും സംഗമങ്ങളും ഒഴിവാക്കി. മേളയുടെ ഭാഗമായി ശനിയാഴ്ച നടത്താനിരുന്ന സൂരജ് സന്തോഷ് ലൈവ് ബാൻഡ് സമാപന ദിവസമായ ഏപ്രിൽ30 ന് വൈകീട്ട് 7.30 ന് നടക്കും. പ്രദർശന-വിപണനമേളയും ഭക്ഷ്യമേളയും ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 9.30 വരെ ഉണ്ടായിരിക്കുന്നതാണ്.
date
- Log in to post comments