Post Category
ലഹരിയോട് നോ പറയൂ: സമ്മാനം നേടൂ
സമൂഹത്തിലെ ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി എന്റെ കേരളം പ്രദർശന വിപണന മേളയിൽ എക്സൈസ് വകുപ്പിന്റെ ബോധവൽക്കരണ പരിപാടി. പുതു തലമുറയെ കാർന്ന് തിന്നുന്ന ലഹരി എന്ന വിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാൻ അവബോധ പ്രവർത്തനങ്ങളാണ് എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്നത്. മേളയിൽ വകുപ്പിന്റെ നേതൃത്വത്തിൽ ക്വിസ് മൽസരവും വിവിധയിനം കായിക മൽസരവും സംഘടിപ്പിക്കുന്നു. ചോദ്യങ്ങൾ അടങ്ങിയ കൂപ്പണിൽ ഉത്തരവും പേരും ഫോൺ നമ്പരും എഴുതി അവിടെയുള്ള പെട്ടിയിൽ നിക്ഷേപിക്കാം. ഓരോ ദിവസവും നറുക്കെടുക്കപ്പെടുന്ന അഞ്ചുപേർക്ക് എക്സൈസ് വകുപ്പ് സമ്മാനം നൽകും. ഇതോടൊപ്പം കായിക ലഹരിയിലേക്ക് യുവ തലമുറയെ വഴി തിരിച്ച് വിടുന്നതിനായി വിവിധ മൽസരങ്ങളും സ്റ്റാളിലുണ്ട്.
date
- Log in to post comments