അഡ്മിഷൻ ആരംഭിച്ചു
ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയും സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ സെൻ്ററുമായി (STIC) സഹകരിച്ച് നടത്തുന്ന സർട്ടിഫൈഡ് ഫണ്ടമെന്റൽസ് ഓഫ് കാലിബ്രേഷൻ ആൻഡ് ക്വാളിറ്റി കൺസെപ്റ്റ്സ് ഓഫ് മെട്രോളജിക്കൽ ഇൻസ്ട്രുമെന്റ്സ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇൻസ്ട്രുമെൻറേഷൻ എഞ്ചിനീയറിംഗ് ഡിപ്ലോമ വിദ്യാർത്ഥികൾ, ഫിസിക്സ്, ഇലക്ട്രോണിക്സ് , ഇൻസ്ട്രുമെൻ്റേഷൻ ബിരുദ വിദ്യാർത്ഥികൾ, ഒന്നര വർഷത്തെ പ്രവൃത്തി പരിചയമുള്ള പ്ലസ് ടു പാസായവർ, എൻ.എസ്. ക്യൂ.എഫ് ലെവൽ 4 സർട്ടിഫൈഡ് വ്യക്തികൾ, ഇലക്ട്രിക്കൽ, മാനുഫാക്ചറിംഗ്, ഇൻസ്ട്രുമെൻ്റേഷൻ മേഖലകളിലെ ടെക്നീഷ്യൻമാർ എന്നിവർക്ക് അപേക്ഷിക്കാം.
45 മണിക്കൂർ ദൈർഘ്യമുള്ള ഓഫ് ലൈൻ കോഴ്സ് മെയ് 12 ന് ആരംഭിക്കും. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ എസ്.ടി.ഐ.സിലാണ് ക്ലാസ് നടക്കുന്നത്.
. രജിസ്റ്റർ ചെയ്യുവാൻ https://forms.gle/y2QrEQe9rg391lkb9 എന്ന ലിങ്ക് സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 11. വിശദ വിവരങ്ങൾക്ക് ഫോൺ : 7736645206.
- Log in to post comments