Post Category
കാഴ്ച വിരുന്നൊരുക്കി അക്മയുടെ ദൃശ്യവിരുന്ന്
കലാപ്രേമികൾക്ക് കാഴ്ച വിരുന്നൊരുക്കി അക്മ. എന്റെ കേരളം പ്രദർശന വിപണന മേളയിലെ രണ്ടാം ദിവസത്തെ കലാപരിപാടിയിൽ കോട്ടയത്തെ കലാകാരൻമാരുടെ സംഘടനയായ അക്മ സംഘടിപ്പിച്ച മെഗാഷോ കാണാൻ നിറഞ്ഞ സദസ്സ്. മേളയുടെ ഭാഗമാകാനെത്തിയ നടൻ ടിനി ടോമിനെ കൈയ്യടികളോടെ സ്വീകരിച്ചു. ഗാനമാലപിച്ച ടിനി ടോം സദസ്സിനെ കൈയ്യിലെടുത്തു.
മിമിക്രിയും ഗാനമേളയും നൃത്തവും എല്ലാം ചേർന്നവതരിപ്പിച്ച പരിപാടിയിൽ ചലച്ചിത്ര - ടി.വി. താരങ്ങൾ പങ്കെടുത്തു.
date
- Log in to post comments