വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം ഡോക്യുമെൻററി പ്രകാശനം ഏപ്രിൽ 28 ന്
വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം ഡോക്യുമെന്ററി പ്രകാശനം ഏപ്രിൽ 28 രാവിലെ 10.30 ന് വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിൽ വെച്ച് രജിസ്ട്രേഷൻ പുരാവസ്തു-പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും.
വൈക്കം നഗരസഭ അധ്യക്ഷ പ്രീതാ രാജേഷ്, വൈസ് പ്രസിഡന്റ് പി.ടി സുഭാഷ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു ഷാജി, സിന്ധു സജീവൻ,എൻ.അയ്യപ്പൻ, ഹരിദാസൻനായർ,ലേഖ ശ്രീകുമാർ, പുരാരേഖ വകുപ്പ് ഡയറക്ടർ ഇൻചാർജ് എസ്. പാർവതി , സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റ്് അഡ്വ. പി.കെ. ഹരികുമാർ, കെ.ഐ.ടി.ഇ. ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ കെ.ബി. ജയശങ്കർ, ഡോക്യുമെന്ററി-സിനിമ സംവിധായകൻ നൂറനാട് രാമചന്ദ്രൻ നായർ, കേരളാ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം സൂപ്രണ്ട് എ. മഞ്ജു എന്നിവർ പങ്കെടുക്കും. ശതാബ്ദി പിന്നിടുന്ന വൈക്കം എന്ന വിഷയത്തിൽ സെമിനാറും നടക്കും.
- Log in to post comments