Skip to main content

'സുരക്ഷിത പ്രസവം-' തെരുവ് നാടക ക്യാംപയിൻ സമാപിച്ചു

പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രികൾ തന്നെ തിരഞ്ഞെടുക്കാം എന്ന സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിന് ഒരാഴ്ചയായി ആരോഗ്യവകുപ്പ് ജില്ലയിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ നടത്തിയ ബോധവൽക്കരണ തെരുവുനാടകം മലപ്പുറത്ത് സമാപിച്ചു. വീട്ടിലെ പ്രസവങ്ങൾ കൂടുതലായി നടക്കുന്ന പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് 24 ഇടങ്ങളിലാണ് നാടകം അരങ്ങേറിയത്. കുഞ്ഞോമന പ്രസവിക്കേണ്ടത് സുരക്ഷിത കരങ്ങളിൽ ആണെന്നും ആശുപത്രിയിലെ പ്രസവത്തിലൂടെ ആരോഗ്യ നേട്ടങ്ങളാണ് അമ്മക്കും കുഞ്ഞിനും ലഭിക്കുന്നത് എന്നീ ആശയങ്ങളാണ് നാടകം മുന്നോട്ടുവെച്ചത്. മലപ്പുറത്തെ സമാപന പരിപാടി ആരോഗ്യവകുപ്പ് ജില്ല മെഡിക്കൽ ഓഫീസർ ഡോ. സി ഷുബിൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കേരളം ഡി.പി.എം. ഡോ. ടി.എൻ അനൂപ് അധ്യക്ഷനായി. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.എൻ.എൻ പമീലി വിഷയാവതരണം നടത്തി. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫിസർ കെ.പി സാദിഖ് അലി, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി.എം.ഫസൽ, പൊതുജനാരോഗ്യ വിഭാഗം ടെക്നിക്കൽ അസിസ്റ്റന്റ് വി.വി.ദിനേശ്, ബി.സി.സി. കൺസൾട്ടന്റ് സി.ദിവ്യ എന്നിവർ പങ്കെടുത്തു. ചെങ്ങന്നൂർ സൈന്ധവാസിലെ ഷനീസും സംഘവുമാണ് നാടകം അവതരിപ്പിച്ചത്.

date