Skip to main content

വെറ്ററിനറി സർജൻ നിയമനം

മലപ്പുറം ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ സർജറി യൂണിറ്റിലേക്ക് വെറ്ററിനറി സർജൻമാരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.  ഉദ്യോഗാർത്ഥികൾ എം.വി.എസ്.സി (സർജറി) യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം. താത്പര്യമുള്ളവർ ഏപ്രിൽ 30 ബുധനാഴ്ച രാവിലെ 10.30 ന് പൂർണമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത,  പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483-2734917.

 

date