Skip to main content

കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡ് എന്‍. ശൈലജദേവിയ്ക്ക്           

    

കേരള സര്‍ക്കാര്‍  വകുപ്പിന് കീഴിലുള്ള പാലക്കാട് കള്ളിക്കുറുശ്ശിമംഗലത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നല്‍കുന്ന കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. മുണ്ടൂര്‍ നൊച്ചിപ്പുള്ളി പള്ളിക്കരഹൗസില്‍ എന്‍. ശൈലജദേവിയാണ് അവാര്‍ഡ് ജേതാവ്. തുള്ളല്‍ രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡിനര്‍ഹയായത്. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം ഈ വരുന്ന മെയ് അഞ്ച് കുഞ്ചന്‍ ദിനാഘോഷ സമ്മേളനത്തില്‍ കൈമാറും. കുഞ്ചന്‍ സ്മാരകത്തിലെ മുന്‍ ആശാനായിരുന്ന കോങ്ങാട് കുമാരനാശാന്റെ മകളാണ് ശൈലജദേവി.

date