Skip to main content

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് ആംബുലന്‍സ് കൈമാറി

എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍നിന്ന് അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ആംബുലന്‍സ് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമര്‍പ്പിച്ചു. കാനത്തില്‍ ജമീല എംഎല്‍എ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. 
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വി വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ സി പ്രജില, ഇന്ദിര ടീച്ചര്‍, ഡിവിഷന്‍ കൗണ്‍സിലര്‍ അസീസ് മാസ്റ്റര്‍, രത്‌നവലി ടീച്ചര്‍, വി പി ഇബ്രാഹിംകുട്ടി, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ടി കെ രാധാകൃഷ്ണന്‍, സുരേഷ് മേലേപ്പുറത്ത്, എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി എന്‍ ഷാജു, ഡോ. പ്രമോദ് ശ്രീനിവാസ്, ഡോ. എം കെ അബ്ദുല്‍ അസീസ്, ആര്‍എംഒ ഡോ. അനു എസ് ദാസ് എന്നിവര്‍ സംസാരിച്ചു.
 

date