Skip to main content
എന്റെ കേരളം പ്രദർശന വിപണനമേളയിലെ ഖാദി ബോർഡിന്റെ സ്റ്റാൾ

എന്റെ കേരളം പ്രദർശനവിപണന മേളയിൽ വിലക്കുറവുമായി ഖാദി ബോർഡ്

 ഖാദിയെ അടുത്തറിയാനും ഖാദിവസ്ത്രങ്ങൾ വാങ്ങാനും അവസരമൊരുക്കി ഖാദി ബോർഡ്. എന്റെ കേരളം പ്രദർശന വിപണന മേളയിൽ വമ്പിച്ച  വിലക്കുറവാണ്  ഖാദിവകുപ്പ് ഒരുക്കിയിരിക്കുന്നത്. ഷർട്ടുകൾ, മുണ്ടുകൾ, സാരികൾ, ബെഡ് ഷീറ്റുകൾ എന്നിവ 30 ശതമാനം വിലക്കുറവിലാണ് ഇവിടെ ലഭിക്കുന്നത്.
 പട്ടുസാരികൾ, കോട്ടൺ സാരികൾ എന്നിവ പലനിറത്തിനും ഡിസൈനുകളിലും ലഭ്യമാണ്. പുതു തലമുറയുടെ മാറുന്ന അഭിരുചികൾക്ക് അനുസരിച്ചുള്ള വസ്ത്രങ്ങളാണ് ഖാദി നൽകുന്നത്. ഖാദി വസ്ത്രങ്ങൾക്ക് പുറമേ വില്ലേജ് ഇൻഡ്‌സ്ട്രീസിന്റെ ഉൽപ്പനങ്ങളും വിൽക്കുന്നുണ്ട്. ചെറുകിട വ്യവസായത്തിലുടെ ഉൽപാദിപ്പിക്കുന്ന എണ്ണ, സോപ്പ്, ചന്ദനത്തിരി തുടങ്ങിയ സാധനങ്ങളും വാങ്ങാം.

date