ഹൈ-ടെക്കായി പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പ്: മേളയിൽ സേവനവും ലഭ്യം
എന്റെ കേരളം പ്രദർശന വിപണന മേളയിൽ സേവനരംഗത്ത് മാതൃകയായി പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പ്. മേള കാണാനും ആസ്വദിക്കാനുമെത്തുന്നവർക്ക് പ്രയോജനകരമായി മാറുകയാണ് പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പ്. റേഷൻ മസ്റ്ററിംഗ് നടത്താത്ത എ.എ.വൈ . കാർഡുകാർക്കും പി.എച്ച്.എച്ച്. കാർഡുകാർക്കും മേളയിലെത്തിയാൽ സൗജന്യമായി ഈ സേവനം ലഭിക്കും. അതോടൊപ്പം റേഷൻ കാർഡ് സംബന്ധമായ ഏത് സംശയവും പരിഹരിച്ചു നൽകുന്നുമുണ്ട്. പുതിയ റേഷൻ കാർഡ് എടുക്കൽ, കാർഡ് നഷ്ടപ്പെട്ടാൽ എന്തുചെയ്യണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്ക് പൊതുവിതരണ ഓഫീസുകൾ കയറിയിറങ്ങേണ്ട ആവശ്യമില്ലെന്നും പകരം ഡിജിറ്റലായി ഇവയെങ്ങനെ നേടാമെന്നും സ്റ്റാളിൽ വിശദീകരിച്ചു നൽകും. അതോടൊപ്പം കെ - സ്റ്റോറുകളിലെ നിത്യോപയോഗ സാധനങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. കെ-സ്റ്റോറുകളായി മാറുന്ന റേഷൻ കടകളിൽ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പിന്റെ സ്റ്റാളിൽ ലഭിക്കും.
- Log in to post comments