Post Category
പദ്ധതിയറിഞ്ഞാൽ പാരിതോഷികം നേടാം
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ അരങ്ങ് തകർക്കുകയാണ്. ഇതിനോടനുബന്ധിച്ച് ഇതാ കാണികൾക്കായി ഒരു മത്സരം ഒരുങ്ങിയിരിക്കുകയാണ്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നടത്തുന്ന ക്വിസ് മത്സരത്തിൽ പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാം.
സംസ്ഥാന സർക്കാർ കഴിഞ്ഞ ഒൻപത് വർഷക്കാലത്തിനിടെ നടപ്പിലാക്കിയിട്ടുള്ള പദ്ധതികളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ മേളയിൽ നടക്കുന്ന വിവിധ സംഗമങ്ങൾക്കും കലാപരിപാടികൾക്കും ഇടയിലാണ് നടക്കുന്നത്. എന്റെ കേരളം പ്രദർശന വിപണന മേളയിലെ സ്റ്റാളുകൾ സന്ദർശിക്കുകയും കണ്ടു മനസ്സിലാക്കുകയും ചെയ്യുന്ന ആർക്കും ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാം. വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനമാണ്.
date
- Log in to post comments