Skip to main content
..

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം ജില്ലാതല പ്രശ്‌നോത്തരി

ഹരിതകേരളവും വിദ്യാകിരണം മിഷനും സംഘടിപ്പിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവ പ്രശ്‌നോത്തരിയും വന്യജീവി ഫോട്ടോ പ്രദര്‍ശനവും  കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്നു.  ഒന്നാം സ്ഥാനം പി നിരഞ്ജന, എട്ടാം ക്ലാസ്,  (യുപിഎസ് തെങ്ങമം).  രണ്ടാം സ്ഥാനം ജി ചിന്മയ , എട്ടാം ക്ലാസ്, (എന്‍ എസ് എസ് എച്ച് എസ് എസ് ചുരക്കോട് ) മൂന്നാം സ്ഥാനം  ചിന്മയ കര്‍ണിക, ഒമ്പതാം ക്ലാസ്,( എന്‍എസ്എസ് എച്ച്എസ്എസ് തട്ടയില്‍ ) നാലാം സ്ഥാനം ക്രിസ്റ്റി ജോണ്‍ വര്‍ഗീസ് ഒമ്പതാം ക്ലാസ്(എംജിഎം എച്ച്എസ്എസ് തിരുവല്ല). വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍   സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍  ബി ആര്‍ അനില  അധ്യക്ഷയായി.

ഹരിതകേരളം മിഷന്‍  ജില്ല കോഡിനേറ്റര്‍  ജി അനില്‍കുമാര്‍ , പത്തനംതിട്ട ബേഡേഴ്‌സ്  പ്രസിഡന്റ്  ജിജി സാം, വിദ്യാകിരണം ജില്ലാ കോഡിനേറ്റര്‍  പ്രകാശ് എ കെ, ബയോ ഡൈവേഴ്‌സിറ്റി ജില്ലാ കോഡിനേറ്റര്‍ അരുണ്‍ സി രാജന്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എം.ബി ദിലീപ് കുമാര്‍  എന്നിവര്‍ പങ്കെടുത്തു. പഠനോത്സവത്തോട് അനുബന്ധിച്ച് പത്തനംതിട്ട ബേഡേഴ്‌സിന്റെ നേതൃത്വത്തില്‍ വന്യജീവി ഫോട്ടോ പ്രദര്‍ശനം നടന്നു.  പ്രശ്‌നോത്തരിയില്‍ വിജയിച്ച കുട്ടികള്‍ക്ക്  ഹരിതകേരളം മിഷന്റെ അടിമാലി ജൈവ വൈവിധ്യ പഠന കേന്ദ്രത്തിലും മൂന്നാറിലും  സംസ്ഥാനതല പഠനോത്സവം മെയ്  16,17,18  തീയതികളില്‍ സംഘടിപ്പിക്കും.

 

date