Skip to main content

സ്പോര്‍ട്സ് അക്കാദമിയിലേക്ക് സെലക്ഷന്‍ ട്രയല്‍സ്

കേരള സ്റ്റേറ്റ് സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്‌സ് അക്കാദമികളിലേയ്ക്ക് 2025-26 അധ്യയന വര്‍ഷത്തേയ്ക്കുള്ള റോവിംങ്, കനോയിങ് ആന്‍ഡ് കയാക്കിംങ് എന്നീ ഇനങ്ങളില്‍ കായികതാരങ്ങളുടെ സോണല്‍ സെലക്ഷന്‍ ട്രയല്‍സ് പ്രീതികുളങ്ങര കലവൂര്‍ എന്‍ ഗോപിനാഥ് മെമ്മോറിയല്‍ മിനി സ്റ്റേഡിയത്തില്‍ മേയ് രണ്ടിന് നടത്തുന്നു.പങ്കെടുക്കാന്‍ താല്പ്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ എട്ടു മണിക്ക് സ്പോര്‍ട്സ് കിറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് (ഒറിജിനല്‍, ഫോട്ടോകോപ്പി) എന്നിവയുമായി സ്റ്റേഡിയത്തില്‍ ഹാജരാകണം. 2025-26 അധ്യയന വര്‍ഷത്തില്‍ ഏഴ്,എട്ട്, പ്ലസ് വണ്‍, ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസ്സുകളിലേയ്ക്കാണ് സെലക്ഷന്‍ നടത്തുന്നത് നിലവില്‍ ആറ്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. പ്ലസ് വണ്‍, ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസ്സുകളിലേയ്ക്കുള്ള സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം. ദേശീയ മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസുമായി  ബന്ധപ്പെടുക. ഫോണ്‍:0477 2253090.

(പിആര്‍/എഎല്‍പി/1182)

date