Post Category
കുടിശ്ശികയുള്ള വാട്ടർ കണക്ഷന് വിച്ഛേദിക്കും
വെള്ളക്കര കുടിശ്ശികയുള്ളതും മീറ്റര്‍ പ്രവര്‍ത്തിക്കാത്തതുമായ കണക്ഷനുകള്‍ ഇനിയൊരറിയിപ്പില്ലാതെ വിച്ഛേദിക്കുമെന്ന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മീറ്റര്‍ ഇല്ലാത്ത കണക്ഷനുകള്‍ അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ട് നിയമാനുസൃത കണക്ഷന് ആക്കണം. ഇന്‍സ്റ്റാള്‍മെന്റ് നല്‍കിയിട്ടുള്ള ഉപഭോക്താക്കള്‍ കൃത്യസമയത്ത് ഇന്‍സ്റ്റാള്‍മെന്റ് കുടിശ്ശിക അടയ്ക്കണം. വീഴ്ച വരുത്തിയാല്‍ കണക്ഷന് വിച്ഛേദിച്ച് നിയമനടപടികള്‍ എടുക്കും. കടുത്ത വേനല്‍കാലമായതിനാല്‍, ജലത്തിന്റെ ദുരുപയോഗം തടയുന്നതിന്
സ്ക്വാഡിന്റെ പ്രവര്‍ത്തനവും വിപുലീകരിച്ചിട്ടുണ്ട്.
(പിആര്‍/എഎല്‍പി/1184)
date
- Log in to post comments