Skip to main content

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും സംഘടിപ്പിച്ചു

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരം ജില്ല  പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിതകേരളം മിഷന്‍ യു.എന്‍.ഡി.പി പദ്ധതിയിലുള്‍പ്പെടുത്തി  സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. 

ആലപ്പുഴ ജില്ലയില്‍ ഏപ്രില്‍ 25 ന്  നടന്ന ബ്ലോക്ക്തല മത്സരത്തില്‍ വിജയികളായ 45  കൂട്ടികളാണ് ജില്ലാതല മത്സരത്തില്‍ മാറ്റുരച്ചത്. ജില്ലാതല മത്സരത്തില്‍ വിജയികളായ പാര്‍വതി എസ് ബിജു അഞ്ജലി വിജയ്, ആരാധ്യ എസ് കുറുപ്പ്, പ്രണവ് ജി പ്രശാന്ത് എന്നിവരാണ് ജില്ലയ്ക്ക് വേണ്ടി മേയ് 16 മുതല്‍ 18 വരെ ഇടുക്കി ജില്ലയിലെ മൂന്നാറിലും അടിമാലി നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിലും നടക്കുന്ന സംസ്ഥാന ക്യാമ്പില്‍ ജില്ലയെ പ്രതിനിധീകരിക്കുന്നത്. വിജയികള്‍ക്ക് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ ഓർഡിനേറ്റര്‍ കെ എസ് രാജേഷ്, ക്വിസ് മാസ്റ്റര്‍ ഡോ. ടി.എസ്. രേഷ്മ, ഓപണ്‍ ആക്ടിവിറ്റി മൂല്യനിര്‍ണയം നടത്തിയ വി.കെ. മഹേശന്‍, കെ. .സി. അജിത്ത്, ടി രഞ്ജിത്, സി. കെ. ഉണ്ണിത്താന്‍ എന്നിവര്‍  പഠനോത്സവത്തിന് നേതൃത്വം നല്‍കി.

(പിആര്‍/എഎല്‍പി/1187)

date