കെ-മാറ്റ് രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി
2025-27 അധ്യയനവര്‍ഷത്തെ എം.ബി.എ പ്രവേശനത്തിനായുള്ള 'കെ-മാറ്റ്' രണ്ടാം ഘട്ട പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. പുന്നപ്രയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സഹകരണ എം.ബി.എ കോളേജായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്‌നോളജി (ഐ.എം.ടി) യിലാണ് ഹെല്‍പ്പ് ഡെസ്‌ക് സജ്ജീകരിച്ചിരിക്കുന്നത്.
മെയ് 9 വരെ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്, പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ സംബന്ധിച്ച എല്ലാ സഹായവും നല്‍കും. ഡിഗ്രി പാസായവര്‍ക്കും ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും കെ-മാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
ഹെല്‍പ്പ് ഡെസ്‌ക് വഴി കെ-മാറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഐ.എം.ടിയുടെ നേതൃത്വത്തില്‍ സൗജന്യ പരിശീലന ക്ലാസുകളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: 0477 2267602, 9188067601, 9946488075, 9747272045.
- Log in to post comments