Skip to main content
'വാർദ്ധക്യപുരാണം'  രണ്ടാൾ നാടകം

*അരങ്ങിൽ ശ്രദ്ധ പിടിച്ചുപറ്റി കാളികുട്ടിയും കുഞ്ഞിക്കണ്ണനും*

വാർദ്ധക്യത്തിന്റെ ഓർമ്മപ്പെടുത്തലുമായി  രണ്ടാൾ നാടകം 'വാർദ്ധക്യപുരാണം' ശ്രദ്ധ നേടി.
എന്റെ കേരളം പ്രദർശന വിപണന മേളയുടെ മൂന്നാം ദിനം ജില്ലാ ലൈബ്രറി കൗൺസിലിന്റെ സംഗമ വേദിയിൽ ബത്തേരി അഭിനയ പെർഫോം തിയ്യറ്റർ അവതരിപ്പിച്ച ഹ്രസ്വ നാടകമാണ് മികച്ച പ്രതികരണം നേടിയത്. വാർദ്ധക്യം ഒരു സങ്കൽപ്പമല്ല കാലത്തിന്റെ യാഥാർഥ്യമാണെന്ന സന്ദേശമായിരുന്നു നാടകത്തിന്റ പ്രമേയം. ആണ്ടൂർ ബാലകൃഷ്ണനും ചേർത്തല ചന്ദ്രബോസുമാണ് യഥാക്രമം കുഞ്ഞിക്കണ്ണനും കാളിക്കുട്ടിയുമായി  തകർത്ത് അഭിനയിച്ചത്. ജീവിത തിരക്കുകൾക്കിടയിൽ വഴുതി പോകുന്ന  ചിലരുണ്ടെന്ന് കാണികളെ ബോധ്യപ്പെടുത്തുകയായിരുന്നു നാടകം.
വാർദ്ധക്യപുരാണം നാടകത്തിന്റെ രചനയും സാക്ഷാൽക്കാരവും ആണ്ടൂർ ബാലകൃഷ്ണനും ചേർത്തല ചന്ദ്രബോസുമാണ്. അനീഷ് ചീരാൽ സാങ്കേതിക സഹായവും നിർവഹണവും വഹിച്ചു.

date