Post Category
ഇ-ആധാരം പകർപ്പെടുക്കാം, കുടിക്കടത്തിന് അപേക്ഷിക്കാം, ഭൂമിയുടെ ന്യായവില അറിയാം
ആധാരത്തിന്റെ ഡിജിറ്റൽ പകർപ്പ് എടുക്കാനും കുടിക്കടം സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനും ഭൂമിയുടെ ന്യായവില അറിയാനും എന്റെ കേരളം പവലിയനിലെ സ്റ്റാളിൽ സൗകര്യമൊരുക്കി രജിസ്‌ട്രേഷൻ വകുപ്പ്.
സ്ഥലങ്ങളുടെയും ആധാരം ഉൾപ്പെടെയുള്ള രേഖകളുടെയും വിവാഹ രജിസ്‌ട്രേഷനും മറ്റും സംബന്ധിച്ചുമുള്ള പൊതുജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്.
ആധാരത്തിന്റെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കോപ്പി തത്സമയം സ്റ്റാളിൽ നിന്ന് ലഭ്യമാകും. ഭൂമിയുടെ സർവ്വേ നമ്പർ നൽകിയാൽ ആ ഭൂമിയുടെ ന്യായവില അറിയാം. അണ്ടർ വാല്യൂ ആയ സ്ഥലത്തിന് പണം അടയ്ക്കുന്നതിനുള്ള അവസരവും രജിസ്‌ട്രേഷൻ വകുപ്പിന്റെ സ്റ്റാളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
date
- Log in to post comments