Skip to main content

ഐഎച്ച്ആർഡി അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

മീനങ്ങാടി ഐഎച്ച്ആർഡി മോഡൽ കോളേജിൽ  ഒരു മാസം  ദൈർഘ്യമുള്ള   അവധിക്കാല  കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 28 ന് തുടങ്ങുന്ന സ്പോക്കൺ ഇംഗ്ലീഷ്, ഇന്റർവ്യൂ ട്രെയിനിങ്, സ്പോക്കൺ ഹിന്ദി, ഓഫീസ് ഓട്ടോമേഷൻ, പൈത്തൺ പ്രോഗ്രാമ്മിങ്, മൊബൈൽ സർവീസിങ്,  ജിഎസ്ടി  ആൻഡ് ഇ-ഫയലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ്  എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എട്ടാം ക്ലാസിനു മുകളിൽ  വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക്  അപേക്ഷിക്കാം.
ഫോൺ: 04936 246446, 9526007009.

date