Skip to main content

ബീച്ച് അംബ്രല്ല : അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ ജില്ലാ ക്ഷേമനിധി ഓഫീസിൽ അംഗമായ തട്ട് ഉപയോഗിച്ച് വഴിയോര കച്ചവടം നടത്തുന്ന ഭാഗ്യക്കുറി വില്പനക്കാർക്ക് സൗജന്യ ബീച്ച് അംബ്രല്ല നല്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയിൽ ആറ് മാസത്തെയെങ്കിലും അംഗത്വ കാലാവധി അല്ലെങ്കിൽ അംശാദായ അടവ് പൂർത്തിയാക്കിയ സജീവ അംഗത്വം നിലനിർത്തുന്ന ക്ഷേമനിധി അംഗങ്ങൾക്ക് അപേക്ഷിക്കാം. അവസാന തീയതി മേയ് 25. അപേക്ഷ ഫാറത്തിനും കൂടുതൽ വിവരങ്ങൾക്കും ആലപ്പുഴ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477 2252291

 

(പിആര്‍/എഎല്‍പി/1194)

date