Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണനമേള : കുടുംബശ്രീ സ്വാപ് ഷോപ്പ് കളക്ഷന്‍ പോയിന്റ് ആരംഭിച്ചു

 

എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്‍ ഒരുക്കുന്ന സ്വാപ്പ് ഷോപ്പ് (കൈമാറ്റ ചന്ത) ന്റെ കളക്ഷന്‍ പോയിന്റ് പ്രവര്‍ത്തനമാരംഭിച്ചു. സിവില്‍ സ്‌റ്റേഷനിലെ കുടുംബശ്രീയുടെ ജില്ലാ മിഷന്‍ ഓഫീസിലാണ് കളക്ഷന്‍ പോയിന്റ് ആരംഭിച്ചത്. വ്യക്തികളുടെ കൈവശമുള്ള ഉപയോഗ യോഗ്യമായ പഴയ വസ്തുക്കള്‍ സ്വാപ് ഷോപ്പ് കളക്ഷന്‍ പോയിന്റില്‍ സ്വീകരിക്കും.

 

കളിപ്പാട്ടങ്ങള്‍, വൃത്തിയുള്ള വസ്ത്രങ്ങള്‍, കുഞ്ഞുടുപ്പുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, പുസ്തകങ്ങള്‍, പാത്രങ്ങള്‍, ഷൂ, ബാഗ്, ഹെല്‍മറ്റ്, ഫാന്‍സി ഐറ്റംസ് തുടങ്ങി ഉപയോഗ യോഗ്യമായ വസ്തുക്കള്‍ ആണ് സ്വീകരിക്കുന്നത്. ശേഖരിച്ച വസ്തുക്കള്‍ മെയ് നാല് മുല്‍ 10 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള സ്വാപ്പ് സ്റ്റാളില്‍ നിന്നും ആവശ്യക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് കുടുംബശ്രീ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.

 

date