കമ്മ്യൂണിക്കോര്‍ പദ്ധതി തുടങ്ങി
ഇംഗ്ലീഷ് ഭാഷാ നൈപുണ്യം നല്‍കുന്നതിനായി നടപ്പിലാക്കുന്ന കുടുംബശ്രിയുടെ കമ്മ്യൂണിക്കോര്‍ പദ്ധതി തുടങ്ങി. ഗുണമേന്മയുള്ള ഉന്നത വിദ്യഭ്യാസവും തൊഴില്‍ അവസരങ്ങളും ഡിജിറ്റല്‍ സാക്ഷരതയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് കമ്മ്യൂണിക്കോര്‍. വണ്ടാഴി സി.ഡി.എസ്സില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ രമേഷ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശശികല അധ്യക്ഷയായി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എന്‍ ഉണ്ണികൃഷ്ണന്‍ പദ്ധതി അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ശശികുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമണി കേശവന്‍കുട്ടി, വി. വാസു, അസിസ്റ്റന്റ് സെക്രട്ടറി ചെന്താമരാക്ഷന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കനകലത ചന്ദ്രന്‍, അര്‍ഷിന്‍, അക്ഷര, സുഭാഷിണി, മനിത, എന്നിവര്‍ സംസാരിച്ചു. പരിശീലന പരിപാടിയില്‍ 35 കുട്ടികള്‍ പങ്കെടുത്തു.
- Log in to post comments