Post Category
അപേക്ഷ ക്ഷണിച്ചു
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളായിട്ടുള്ള വഴിയോര ഭാഗ്യക്കുറി കച്ചവടക്കാര്‍ക്കായുള്ള ബീച്ച് അംബ്രല്ല വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ / അപേക്ഷക ഭാഗ്യക്കുറി ക്ഷേമനിധിയിലെ സജീവ അംഗവും കുറഞ്ഞത് ആറ് മാസത്തെയെങ്കിലും അംഗത്വകാലാവധിയും അംശാദായ അടവ് പൂര്‍ത്തിയായിരിക്കണം. അപേക്ഷകര്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗവും താല്‍കാലിക തട്ടുപയോഗിച്ച് വഴിയോര വില്‍പ്പന നടത്തുന്ന വില്‍പനക്കാരന്‍/ ഏജന്റ് ആയിരിക്കണം. അപേക്ഷകള്‍ മെയ് 25 ന് മുമ്പായി പാലക്കാട് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസില്‍ നല്‍കേണ്ടതാണെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0471 2325552.
date
- Log in to post comments