Skip to main content

നൂറുമേനിയേകാന്‍ നൂറാങ്ക് നടീല്‍ ഉത്സവം സംഘടിപ്പിച്ചു

 

 

പൈതൃക കിഴങ്ങ് വിളകളുടെയും ജൈവ വൈവിധ്യങ്ങളുടെയും സംരക്ഷണ കേന്ദ്രമായ നൂറാങ്കിന്റെ നടീല്‍  ഉത്സവം  തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്  പി വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശീയ ജനതയുടെ പോഷകസമൃദ്ധമായ  നൂറ, നാറ, ചെറു കിഴങ്ങുകളുടെ വൈവിധ്യങ്ങളെ വിപുലീകരിച്ചാണ് നൂറാങ്ക്  നാലാം വര്‍ഷത്തിലേക്ക് കടക്കുന്നത്. തിരുനെല്ലിയിലെ ഗോത്ര മേഖലയിലെ കുടുംബശ്രീ ജെ.എല്‍. ജി ഗ്രൂപ്പുകളുടെയും ഉന്നതികളുടെയും പങ്കാളിത്വത്തോടെയാണ് നൂറാങ്ക് പൈതൃക ഗ്രാമത്തെ സംരക്ഷിക്കുന്നത്. ഇരുമ്പുപാലം ഉന്നതിയിലെ  മൂന്ന് ജെ എല്‍ ജി ഗ്രൂപ്പുകളിലെ 10 അംഗങ്ങളാണ്  കാര്‍ഷിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. തദ്ദേശീയ ജനതയുടെ ഭക്ഷ്യ സംസ്‌കാരത്തെ നിലനിര്‍ത്തുകയും അറിവുകളിലൂടെ ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുകയാണ്  പദ്ധതി ലക്ഷ്യം. പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍  പി.കെ ബാലസുബ്രമണ്യന്‍, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍  റുഖിയ സൈനുദ്ധീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. എം വിമല, എഡിഎംസി അമീന്‍, തിരുനെല്ലി സി ഡി എസ് പി സൗമിനി,  സി. ഡി. എസ് ഉപസമിതി അംഗങ്ങളായ, പുഷ്പ, പ്രേമ, സുമതി ഊരു മൂപ്പന്‍ മോഹനന്‍,  ആനിമേറ്റര്‍ സത്യഭാമ എന്നിവര്‍ സംസാരിച്ചു.

date