Skip to main content

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ നാഷണൽ ആയുഷ് മിഷൻ കീഴിലുള്ള വിവിധ ആയുർവേദ, ഹോമിയോ സ്ഥാപനങ്ങളിലെ ജിഎൻഎം നേഴ്സ്, മൾട്ടി പർപസ് ഹെൽത്ത് വർക്കർ, മൾട്ടി പർപസ് വർക്കർ, എംപിഡബ്ല്യു (പഞ്ചകർമ അസിസ്റ്റന്റ്), ആയുർവേദ തെറാപ്പിസ്റ്റ്, യോഗാ ഡെമോൺസ്ട്രേറ്റർ, ഫിസിയോ തെറാപ്പി അസിസ്റ്റന്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർഥികൾ പ്രായം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കണ്ണൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ മെയ് ആറ് വൈകുന്നേരം അഞ്ചിനകം എത്തിക്കണം. അപേക്ഷാഫോറം http://www.nam.kerala.gov.in/careers വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0497 2944145

date