Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ

ജലനിധി മലപ്പുറം മേഖല കാര്യാലയത്തില്‍ മാനേജര്‍ ടെക്‌നിക്കല്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ബിടെക് സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവരും കുടിവെള്ള പ്രൊജക്റ്റുകളുടെ ഡിസൈനിംഗ്, നിര്‍വ്വഹണം എന്നീ മേഖലകളില്‍ എട്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മലപ്പുറം കുന്നുമ്മല്‍ യു എം കെ ടവറില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ പ്രൊജക്റ്റ് മാനേജ്മെന്റ്‌റ് യൂണിറ്റില്‍ മെയ് ഒന്‍പതിന്  രാവിലെ 10.30ന്  അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2738566, 8281112214.

date