Post Category
കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ്പ് ജില്ലാതല ഉദ്ഘാടനം
കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ്പ് ആറാം ഘട്ട വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം റാന്നി വെറ്ററിനറി പോളി ക്ലിനിക്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി അധ്യക്ഷനായി. മെയ് 25 വരെയാണ് വാക്സിനേഷന്‍. റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ പ്രകാശ്, ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജെ ഹരികുമാര്‍, എഡിസിപി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ബീന എലിസബത്ത് ജോണ്‍, ഡോ. എ പി സുനില്‍കുമാര്‍, ഡോ. ജാന്‍കി ദാസ്, ഡോ. ആല്‍ഫയ്ന്‍, ഉദ്യോഗസ്ഥര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments