Post Category
പാരാ ലീഗല്‍ വോളന്റിയര്‍
കാണാതാകുന്നതും കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി അഞ്ച് പോലീസ് സബ് ഡിവിഷനിലേക്ക് ഒരു വര്‍ഷത്തെ നിയമസേവനത്തിന് ദിവസ വേതനാടിസ്ഥാനത്തില്‍ പാരാലീഗല്‍ വോളന്റിയര്‍മാരെ നിയമിക്കുന്നു. യോഗ്യത ബിരുദം. എംഎസ്ഡബ്ല്യു, ബിരുദാനന്തര ബിരുദക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 26-65,
നിയമവിദ്യാര്‍ഥികള്‍ക്ക് 18-65. പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം മെയ് 12 ന് വൈകിട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. വിലാസം: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, മിനി സിവില്‍ സ്റ്റേഷന്, പത്തനംതിട്ട. ഫോണ്‍ - 0468 2220141.
date
- Log in to post comments