Skip to main content
കണ്ണപുരം പഞ്ചായത്ത്, ഹരിതകേരളം മിഷൻ, ടെക്നീഷ്യൻ ആന്റ്റ് ഫാർമേഴ്‌സ് കോ :ഓർഡിനേഷൻ സൊസൈറ്റി -സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക സദസ്സ്  എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

കാലാവസ്ഥാ വ്യതിയാനവും പ്രാദേശിക കാര്‍ഷിക പ്രശ്നങ്ങളും; കര്‍ഷക സദസ്സ് സംഘടിപ്പിച്ചു 

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രാദേശിക കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കണ്ണപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്റെയും കണ്ണൂര്‍ ടെക്നീഷ്യന്‍ ആന്‍ഡ് ഫാര്‍മേഴ്സ് കോ ഓർഡിനേഷന്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കാലാവസ്ഥ വ്യതിയാനവും പ്രാദേശിക കാര്‍ഷിക പ്രശ്നങ്ങളും എന്ന വിഷയത്തില്‍ കര്‍ഷക സദസ്സ് സംഘടിപ്പിച്ചു. എം വിജിന്‍ എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാതലത്തില്‍ ഏറ്റവും കൂടുതല്‍ ഹരിതമിത്രം വിതരണം ചെയ്ത ഹരിത കര്‍മസേനാ അംഗങ്ങള്‍ക്കുള്ള അനുമോദനവും എംഎല്‍എ നിര്‍വഹിച്ചു. കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി അധ്യക്ഷയായി. കണ്ണപുരം ബാങ്ക് മിനി ഹാളില്‍ നടന്ന പരിപാടിയില്‍ ഹരിത കേരള മിഷന്‍ ജില്ലാ കോ ഓർഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ കര്‍ഷക സദസിനെക്കുറിച്ച് വിശദീകരിച്ചു. കണ്ണപുരം കൃഷി ഓഫീസര്‍ യു പ്രസന്നന്‍ വിഷയാവതരണം നടത്തി. കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. പി ജയരാജ്, ജില്ലാപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി. ഗംഗാധരന്‍, ജില്ലാ ശുചിത്വമിഷന്‍ കോ ഓർഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍ എന്നിവര്‍ മോഡറേറ്റര്‍മാരായി. ടെക്നീഷ്യന്‍സ് ആന്‍ഡ് ഫാര്‍മേഴ്സ് കോ ഓർഡിനേഷന്‍ സൊസൈറ്റി സെക്രട്ടറി വി.വി ബാലകൃഷ്ണന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് അവലോകനം നടത്തി.

വേലിയേറ്റ പ്രളയം മൂലം ഉണ്ടാവുന്ന കാര്‍ഷിക നഷ്ടങ്ങളെ ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ധനസഹായം നല്‍കണമെന്ന് കര്‍ഷക സദസ്സില്‍ നിര്‍ദേശം ഉയര്‍ന്നു. കണ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഗണേശന്‍, കണ്ണൂര്‍ മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.വി വിനോദ് കുമാര്‍, ഹരിത കേരള മിഷന്‍ റിസോഴ്സ് പേഴ്സണ്‍ ടി. ശോഭ എന്നിവര്‍ പങ്കെടുത്തു. കരുണാകരന്‍ ഏഴോം, പി.കെ ഹരിദാസന്‍, കെ രാജീവന്‍, വി.വി കൃഷ്ണന്‍, എം രാഘവന്‍, വി ശുശീല്‍, പി.വി ദാമോദരന്‍, കെ.സി ചന്ദ്രന്‍ എന്നീ കര്‍ഷകര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

date