'2 മില്യണ്‍ പ്ലഡ്ജ്' ക്യാമ്പയിന്‍ മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം
ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജൂണ്‍ 26ന് നടക്കുന്ന '2 മില്യണ്‍ പ്ലഡ്ജ്' ലഹരിവിരുദ്ധ ജനകീയ മുന്നേറ്റത്തിന്റെയും ബോധവത്കരണ ക്യാമ്പയിനിന്റെയും ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥരുടെയും ജില്ലാ പഞ്ചായത്ത് നിര്‍വഹണ ഉദ്യോഗസ്ഥരുടെയും ആലോചനായോഗം ചേര്‍ന്നു.
വിവിധ മേഖലകളിലുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കി ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. 20 ലക്ഷം പേര്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്ന '2 മില്യണ്‍ പ്ലഡ്ജ്' ക്യാമ്പയിനോടൊപ്പം മറ്റു ബോധവത്കരണ പരിപാടികളും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കും. ലഹരിമുക്ത കോഴിക്കോട് എന്ന ആശയത്തെ അടിസ്ഥാനമാക്കി നടത്തുന്ന പരിപാടിയുടെ ഭാഗമായി, മെയ് പത്തിന് മുമ്പ് ജില്ലാതല പ്രാഥമിക യോഗങ്ങള്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, സെക്രട്ടറി ടി ജി അജേഷ്, അസിസ്റ്റന്റ് കമീഷണര്‍ സുമേഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, എഡിഎം സി മുഹമ്മദ് റഫീഖ്, മറ്റു വകുപ്പ് മേധാവിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments