Skip to main content

ആനുകൂല്യങ്ങള്‍ക്ക് സോഫ്റ്റ് വെയറില്‍ പേര് ചേര്‍ക്കണം

കേരള ബീഡി - ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി അംഗങ്ങളായ എല്ലാ തൊഴിലാളികളും തങ്ങളുടെ സമഗ്ര വിവരങ്ങള്‍ അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷകര്‍ ആധാര്‍, അംഗത്വ രജിസ്ട്രേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, ട്രേഡ് യൂണിയന്‍ / തൊഴിലുടമയുടെ സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി / ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, നോമിനിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫോറം (ക്ഷേമനിധി ഓഫീസില്‍ ലഭിക്കും), നിലവിലെ ഫോണ്‍നമ്പര്‍ എന്നിവ സഹിതം അക്ഷയ കേന്ദ്രം വഴി രജിസ്റ്റര്‍ ചെയ്യണം. ഇ മെയില്‍: beedi.worker@gmail.com, ഫോണ്‍: 0497 2706133 

date