പഴയ സാധനങ്ങൾകൈമാറാം, വാങ്ങാം സൗജന്യമായി മേളയിൽസ്വാപ്പ് ഷോപ്പുമായി കുടുംബശ്രീ ജില്ലാ മിഷൻ
എന്റെ കേരളം പ്രദർശന വിപണനമേളയിൽസ്വാപ്പ് ഷോപ്പുമായി കുടുംബശ്രീ ജില്ലാ മിഷൻ. പഴയ സാധനങ്ങൾകൈമാറാനുള്ള കൈമാറ്റ ചന്തയായിട്ടാണ് കുടുംബശ്രിയുടെ സ്റ്റാളുള്ളത്. വീടുകളിൽ, സ്ഥാപനങ്ങളിൽഉപയോഗിക്കാത്തതും എന്നാൽഉപയോഗയോഗ്യവുമായ സാധനങ്ങൾകൈമാറ്റച്ചന്തയിൽസ്വീകരിക്കും. കളിപ്പാട്ടങ്ങൾ, വൃത്തിയുള്ള വസ്ത്രങ്ങൾ, കുഞ്ഞുടുപ്പുകൾ, ജീൻസ്, ഷൂ, ബാഗ്, വൃത്തിയുള്ള ഹെൽമെറ്റ്, പാത്രങ്ങൾ, എഴുതാനുള്ള പുസ്തകങ്ങൾ, നോവലുകൾ, ഫാൻസി ഐറ്റംസ്, മറ്റു ഉപയോഗപ്രദമായ വസ്തുക്കൾഎന്നിവയാണ് കൈമാറ്റ ചന്തയിൽസ്വീകരിക്കുക. ഇപ്രകാരം ലഭിക്കുന്ന സാധനങ്ങൾകൈമാറ്റ ചന്തയിലൂടെ ആവശ്യക്കാർക്ക് സൗജന്യമായി വാങ്ങാനും സാധിക്കും.
എന്റെ കേരളം പ്രദർശന വിപണന മേളയിൽഇക്കുറി പൊലീസ് ഡോഗ് ഷോ ശ്രദ്ധേയമാകും
പൊലീസ് വകുപ്പിന്റെ കെ-9 സ്‌ക്വാഡ് മുന്നിട്ടിറങ്ങുമ്പോൾഎന്റെ കേരളം പ്രദർശന വിപണന മേളയിൽഇക്കുറി പൊലീസ് ഡോഗ് ഷോ ശ്രദ്ധേയമാകുമെന്ന് മാത്രമല്ല കാണികളെ തരിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യും . പാലക്കാട് ജില്ല പോലീസ് മേധാവിയുടെ കീഴിലെ പാലക്കാട് കെ9 സ്‌ക്വാഡിലെ അഞ്ച് ഡോഗുകളും ഷൊർണൂർകെ9 സ്‌ക്വാഡിലെ നാല് ഡോഗുകളും മേളയിൽവിവിധ ദിവസങ്ങളിൽഭാഗമാകും.
സ്‌ഫോടക വസ്തുക്കൾകണ്ടെത്തുന്നവ, ലഹരി പദാർത്ഥങ്ങൾകണ്ടെത്തുന്നവ, മോഷണം, കവർച്ച, കൊലപാതകം തുടങ്ങി കുറ്റകൃത്യങ്ങൾകണ്ടെത്തുന്നവ എന്നിങ്ങനെ മൂന്ന് വിഭാഗത്തിൽനിന്നുള്ള ഡോഗുകളാണ് മേളയുടെ ഭാഗമാവുക. രണ്ട് സ്‌ക്വാഡിലായി ലാബ്രഡോർറിട്രീവർബ്രീഡിലെ ബെറ്റിയും ലൂസിയും ചിപ്പിപ്പാറ ബ്രീഡിലെ നിക്കി, കന്നി ബ്രീഡിലെ റോസി, ജി.എസ്.ഡി ബ്രീഡിലെ ടെസ്സ്, മാലിനോയിസ് വിഭാഗത്തിൽപ്പെട്ട ഹാർലി, ബ്ലൂമി, ലിന്റ, ആസ്ത്ര എന്നീ പേരുകളുളള ഡോഗുകളാണ് പങ്കെടുക്കുക.
മേള നടക്കുന്ന ഏഴ് ദിവസം ഒരോ ഡോഗുകൾവീതം അവരുടെ ട്രേഡിലെ മികവുകൾപൊതുജനങ്ങൾക്കായി അവതരിപ്പിക്കും. പൊലീസിന്റെ ഉത്തരവാദിത്തങ്ങൾസംബന്ധിച്ച് പൊതുജനങ്ങളിൽബോധവത്ക്കരണമുണ്ടാക്കുക ലക്ഷ്യമിട്ടാണ് പൊലീസ് ഡോഗ് ഷോ മേളയിൽനടത്തുന്നത്.
- Log in to post comments