Skip to main content

സൈനിക ക്ഷേമ വകുപ്പിന് കീഴില്‍ പരിശീലനം 

സൈനികക്ഷേമ വകുപ്പിന്റെ കീഴില്‍ വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമായി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് വഴി സുസ്ഥിര ജീവനോപാധി വികസന പദ്ധതിയുടെ ഭാഗമായി എല്‍ ഇ ഡി ഉല്‍പന്ന അസംബ്ലിംഗ്, വസ്ത്രം, ബേക്കറി, ജ്വല്ലറി, പാവ, പരിസ്ഥിതി സൗഹൃദ ബാഗുകള്‍ എന്നിവയുടെ നിര്‍മാണം, കാറ്ററിംഗ് തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നു. അപേക്ഷകള്‍ മെയ് ഏഴ് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം. ഇ മെയില്‍: zswokannur@gmail.com ഫോണ്‍: 0497 2700069

date