Skip to main content

കുട്ടികൾക്കും കൗമാരക്കാർക്കുമായി സൗജന്യ കൗൺസിലിങ് സ്റ്റാൾ

എന്റെ കേരളം പ്രദർശന മേളയിൽവനിത ശിശു വികസന വകുപ്പിന്റെ കുട്ടികൾക്കും കൗമാരക്കാർക്കുമായി സൗജന്യ കൗൺസലിങ് സ്റ്റാൾ

എന്റെ കേരളം പ്രദർശന വിപണന മേളയിൽ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽകുട്ടികൾക്കും കൗമാരക്കാർക്കും സൗജന്യ കൗൺസലിങ് സേവനം നൽകുന്ന സ്റ്റാൾഒരുങ്ങുന്നു. സംസ്ഥാനത്തിന്റെ  വികസന നേട്ടങ്ങളും സാംസ്‌കാരിക പൈതൃകവും പ്രദർശിപ്പിക്കുന്ന മേളയിൽ, കുട്ടികളുടെയും യുവതലമുറയുടെയും മാനസിക ക്ഷേമത്തിന് ഊന്നൽനൽകുന്ന രീതിയിലാണ് കൗൺസലിങ്ങിനായി സ്റ്റാൾഒരുങ്ങുന്നത്.

വിദ്യാഭ്യാസ സമ്മർദ്ദം, കൗമാര പ്രശ്‌നങ്ങൾ, മാനസിക ആരോഗ്യ വെല്ലുവിളികൾ, കുടുംബ പ്രശ്‌നങ്ങൾതുടങ്ങിയ വിഷയങ്ങളിൽകുട്ടികൾക്കും കൗമാരക്കാർക്കും പ്രൊഫഷണൽകൗൺസലിങ് സേവനങ്ങൾനൽകുകയാണ് ഈ സ്റ്റാളിന്റെ ലക്ഷ്യം. പരിചയസമ്പന്നരായ കൗൺസിലർമാർ
രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി മാനസിക വെല്ലുവിളികളെക്കുറിച്ച് ബോധവത്കരണവും നിർദേശങ്ങളും നൽകും. കുട്ടികൾക്ക് അവരുടെ ചിന്തകളും പ്രശ്‌നങ്ങളും തുറന്നു പറയാനുള്ള ഒരു സുരക്ഷിത ഇടം ഒരുക്കുകയാണ് വനിതാ ശിശു വികസന വകുപ്പ്. കൗൺസിലിങ് സേവനങ്ങൾക്ക് പുറമേ, മാനസിക ആരോഗ്യ ബോധവത്കരണത്തിനായുള്ള പോസ്റ്ററുകൾ, ലഘുലേഖകൾ, ഇന്ററാക്ടീവ് സെഷനുകൾഎന്നിവയും ലഭ്യമാകും. രാവിലെ 10 മണി മുതൽരാത്രി എട്ട് മണി വരെയാണ് സ്റ്റാൾപ്രവർത്തിക്കുക.
 

date