Skip to main content

'എന്റെ കേരളം' പ്രദര്‍ശന വിപണന മേള: ഏഴു ദിവസവും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍

മെയ് ഏഴുമുതല്‍ 13 വരെ മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് നടക്കുന്ന  സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികമായ 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേളയില്‍  എല്ലാ ദിവസവും ഏഴു മുതല്‍ പത്തുമണി വരെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും.ഉദ്ഘാടന ദിനമായ മെയ് ഏഴിന് വൈകുന്നേരം ഏഴിന് പ്രശസ്ത ഗായകന്‍ ഷഹബാസ് അമന്റെ 'ഷഹബാസ് പാടുന്നു' എന്ന പരിപാടി നടക്കും. മെയ് എട്ടിന് നാടന്‍പാട്ട് കലാകാരനായ അതുല്‍ നറുകരയും സംഘവും നയിക്കുന്ന ഫോക്‌ലോര്‍ ലൈവ്, മെയ് ഒമ്പതിന് സൂഫിഗായകരായ സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും നയിക്കുന്ന സൂഫി സംഗീത നിശ, മെയ് 10ന് വയനാട്ടിലെ 'ഉണര്‍വ്' നയിക്കുന്ന നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും എന്നിവ നടക്കും. മെയ് 11ന് പെണ്‍കുട്ടികളുടെ അക്രോബാറ്റിക് ഫയര്‍ ഡാന്‍സ്, മെയ് 12ന് കണ്ണൂര്‍ ഷെരീഫും ഫാസില ബാനുവും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, 13ന് പ്രസീത ചാലക്കുടിയുടെയും സംഘത്തിന്റെയും മെഗാ മ്യൂസിക്കല്‍ നൈറ്റ് എന്നിവയും അരങ്ങേറും.

date