Post Category
അതിഥി അധ്യാപക നിയമനം
മങ്കട ഗവ.കോളേജിലെ ബി.ബി.എ (ഒന്ന്), എക്കണോമിക്‌സ് (ഒന്ന്), ഹിന്ദി (ഒന്ന്), ഉറുദു (ഒന്ന്), കമ്പ്യൂട്ടർ സയൻസ് (ഒന്ന്), പൊളിറ്റിക്കൽ സയൻസ് (ഒന്ന്), ഹിസ്റ്ററി (ഒന്ന്), സ്റ്റാറ്റിസ്റ്റിക്സ് (ഒന്ന്), ജേർണലിസം (ഒന്ന്), ഇംഗ്ലീഷ് (രണ്ട്), സൈക്കോളജി (അഞ്ച്), ഫിസിയോളജി (ഒന്ന്) എന്നീ വിഭാഗങ്ങളിലേക്ക് 2025-26 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖല ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ള (നെറ്റ്/പി.എച്ച്.ഡി) ഉദ്യോഗാർത്ഥികൾ മെയ് ഒമ്പതിനു മുൻപായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെയുള്ള അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ഓഫീസിൽ നൽകണം. ഫോൺ: 9188900202, 8129991078.
date
- Log in to post comments