Skip to main content

കുളമ്പ് രോഗ പ്രതിരോധം; ആറാംഘട്ട ഉദ്ഘാടനം നാളെ

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള ആറാംഘട്ട കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയിൽ ഇന്ന് തുടക്കമാവും. സംസ്ഥാനതലത്തിൽ മെയ് 23വരെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. ജില്ലയിലെ മുഴുവൻ പശുക്കളെയും എരുമകളെയും വാക്സിനേഷൻ നടത്താനാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. 128 സ്ക്വാഡുകൾ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (മെയ് മൂന്ന്) രാവിലെ 11ന് ജില്ലാ വെറ്ററിനറി കേന്ദ്രം സമ്മേളന ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിക്കും. വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ് അധ്യക്ഷത വഹിക്കും.

date