Skip to main content

ഡിജിറ്റൽ സർവേ ആരംഭിച്ചു

വെറ്റിലപ്പാറ വില്ലേജിന്റെ ഡിജിറ്റൽ സർവേആരംഭിച്ചു. ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ്  സി. ജിഷ ക്യാമ്പ് ഓഫിസിന്റെയും റീസർവേ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. ഡിജിറ്റൽ സർവേ നോഡൽ ഓഫീസർ കെ. സവാദ് പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർമാരായ ദീപ രജിത്, മുഹമ്മദ് ബഷീർ, ടെസ്സി സണ്ണി, ഷിജിത, ജിനേഷ്, എസ്.വി.ഒ മനോജ്  എന്നിവർ സംസാരിച്ചു.  ഐ.ഇ.സി കോഡിനേറ്റർ അബ്ദുൽ ബഷീർ സ്വാഗതവും വെറ്റിലപ്പാറ വില്ലേജ് ഇൻ ചാർജ് ഹെഡ് സർവേയർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

 

date