Skip to main content

സംരംഭകർക്കായി ഹെൽപ്പ് ലൈൻഡസ്‌ക്  സംവിധാനം ഒരുക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ സ്റ്റാൾ

എന്റെ കേരളം പ്രദർശന വിപണന മേളയിൽസംരംഭകർക്ക് സഹായവുമായി വ്യവസായ വാണിജ്യ വകുപ്പിന്റെ സ്റ്റാൾ. സംരംഭകർക്കും സംരംഭകരാകാൻആഗ്രഹിക്കുന്നവരുടേയും സംശയങ്ങളും പരാതികൾക്കും ഈ സ്റ്റാൾഗുണകരമാകും.
ഏകജാലക സംവിധാനത്തിലൂടെ ലൈസൻസിനുള്ള അപേക്ഷകൾ, വ്യവസായ ഭൂമി ലഭ്യത അറിയാനും  അപേക്ഷിക്കാനുമുള്ള അവസരം, സബ്സിഡികൾക്കായി നേരിട്ട് അപേക്ഷിക്കാനുള്ള സൗകര്യവും എന്നിവ സ്റ്റാളിൽലഭ്യമാക്കും.കൂടാതെ പൊതുജനങ്ങൾക്കായി  വ്യവസായ വകുപ്പ് നൽകുന്ന സ്‌കീമുകളുടെ പ്രദർശനവും ബോധവത്ക്കരണവും ഉണ്ടാവും. സ്റ്റാളിൽമെഡിക്കൽ ഇംപ്ലാന്റ്സ്, ഇലക്ട്രിക്കൽഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, കൈത്തറി - കരകൗശല ഉൽപന്നങ്ങൾ, വിവിധ ഭക്ഷ്യ ഉൽപന്നങ്ങൾ തുടങ്ങി പാലക്കാട് ജില്ലയുടെ തനിമ വിളിച്ചോതുന്ന ഉൽപന്ന-പ്രദർശന മേളയും നടത്തും.
 

date