ആധാർഎടുക്കാം, പുതുക്കാം മേളയിൽഡിജി ലോക്കർസംവിധാനവുമൊരുക്കി ഐടി വകുപ്പ്
എന്റെ കേരളം പ്രദർശന വിപണന മേളയിൽസൗജന്യമായി ആധാർഎടുക്കാനും പുതുക്കാനും സൗകര്യമൊരുക്കി ഐടി വിഭാഗത്തിന്റെ സ്റ്റാൾ. കൂടാതെ ഐടി വകുപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള ക്വിസ് മത്സരവും ഒരുക്കുന്നു.ആധാർരജിസ്‌ട്രേഷനായി പാസ്പോർട്ട്, പാൻകാർഡ്, വോട്ടർഐ.ഡി, ബാങ്ക് പാസ്സ്ബുക്ക്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവയിൽഏതെങ്കിലും ഒരു രേഖ നൽകണം.
നിലവിലെ ആധാർകാർഡിലുള്ള വിവരങ്ങളിൽമാറ്റം വരുത്താനും പുതുക്കാനും മേളയിൽസാധിക്കും. ഫോൺനമ്പർചേർക്കുന്നതിന് ഏതെങ്കിലും ഒരു തിരിച്ചറിയൽരേഖയും ആധാർനമ്പറും നിലവിലെ ആധാർകാർഡും നൽകണം അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ആധാർഎടുക്കുന്നതിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും അച്ഛന്റെയോ അമ്മയുടെയോ അസ്സൽആധാറും ബയോമെട്രിക് ഇംപ്രഷനും വേണം. കൂടാതെ സ്വന്തമായി ഡിജിലോക്കർസംവിധാനം തുടങ്ങാനും സർട്ടിഫിക്കറ്റുകൾസ്‌കാൻചെയ്ത് ഡിജിലോക്കറിലേക്ക് ഉൾപ്പെടുത്താനുള്ള സജ്ജീകരണവും മേളയിൽഐ.ടി വിഭാഗം ഒരുക്കും. മേള നടക്കുന്ന ദിവസങ്ങളിൽരാവിലെ പത്ത് മുതൽവൈകിട്ട് ആറ് വരെയാണ് ഈ സൗകര്യം ഉണ്ടാവുക..
- Log in to post comments