എന്റെ കേരളം പ്രദർശന മേളയിൽവനം വന്യജീവി വകുപ്പ് ആദിവാസി ഉത്പന്നങ്ങളുടെയും മറ്റ് വിഭവങ്ങളുടെയും ഇക്കോ ഷോപ്പ് ഒരുക്കും
എന്റെ കേരളം പ്രദർശന വിപണന മേളയിൽവനം വകുപ്പ് ആദിവാസി ഉത്പന്നങ്ങളുടെയും മറ്റു വിഭവങ്ങളുടെയും ഇക്കോ ഷോപ്പ് ഒരുക്കും. തേൻ, കുന്തിരിക്കം, കസ്തൂരി മഞ്ഞൾ, പുൽതൈലം, ഇഞ്ച, ധാന്യങ്ങൾമുതലായ ഉത്പന്നങ്ങൾഇക്കോ ഷോപ്പിൽവിൽപ്പനക്കുണ്ടാകും.
പൊതുജനങ്ങൾക്ക് ആകർഷകമായ വിലയിൽഉത്പന്നങ്ങൾവാങ്ങാം. ആദിവാസി വിഭാഗത്തിലുള്ളവരുടെ ഭക്ഷണ രീതിയും സംസ്‌കാരവും പരിചയപ്പെടുത്തുക അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കോ ഷോപ്പ് ഒരുക്കുന്നത്.
പാലക്കാട് ജില്ലയിൽവനം വന്യജീവി വകുപ്പ് നടപ്പിലാക്കിയ നേട്ടങ്ങളുടെയും പ്രവർത്തനങ്ങളുടെയും പ്രദർശനവും മേളയിൽവനംവകുപ്പിന്റെ സ്റ്റാളിലുണ്ടാവും. കേരളത്തിലെ ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങളും യാത്ര ചെയ്യാൻആഗ്രഹിക്കുന്നവർക്ക് ബുക്കിങ്ങ് ചെയ്യാനുള്ള ഹെൽപ്പ് ഡസ്‌കും ഒരുക്കും. പൊതുജനങ്ങൾക്ക് ചെറിയ ചന്ദന തടി കഷ്ണങ്ങൾവാങ്ങാനുള്ള സൗകര്യവും വനംവകുപ്പിന്റെ മരം ലേലവുമായി ബന്ധപ്പെട്ട വിവരങ്ങളും മനുഷ്യ-പാമ്പ് സമ്പർക്കങ്ങൾറിപ്പോർട്ട് ചെയ്യുന്നതിനും മനുഷ്യ ജീവൻസംരക്ഷിക്കുന്നതിനുമുള്ള ആധുനിക മാർഗമായ സർപ്പ ആപ്പിനെ പരിചയപ്പെടുത്തുന്നതിനുള്ള സംവിധാനവും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും സ്റ്റാളിലുണ്ടാവും.
- Log in to post comments