എന്റെ കേരളം പ്രദർശന വിപണന മേള-ഭാഗ്യക്കുറി വകുപ്പിന്റെ ഹെൽപ്പ് ഡെസ്ക്
എന്റെ കേരളം 'പ്രദർശന വിപണന മേളയിൽ ഭാഗ്യക്കുറി വകുപ്പിന്റെ സ്റ്റാളിൽ വകുപ്പിൻ്റെ പദ്ധതികളിൽ പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകും.സൗഭാഗ്യം എന്ന പേരിൽ ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ക്വിസ് പരിപാടിയും നടത്തും. ഭാഗ്യക്കുറി സംബന്ധിച്ച സംശയങ്ങൾക്കും ചോദ്യങ്ങൾക്കും പരിഹാരങ്ങൾക്കുമായി ഹെൽപ്പ് ഡസ്ക്, ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ലൈവ് സ്ട്രീം, ഭാഗ്യക്കുറിയെ കുറിച്ച് ജനങ്ങൾക്ക് പറയാനുള്ളത് പരാതിയായി നേരിട്ടും സ്വീകരിക്കാനുള്ള സംവിധാനം, ലോട്ടറി ചരിത്രത്തിന്റെ നാൾ വഴികളിലൂടെയുള്ള ഫോട്ടോ പ്രദർശനം എന്നിവയും സ്റ്റാളിൽ ഉൾപ്പെടുത്തും.
സ്റ്റാളിൽ സന്ദർശകർക്കായി ഭാഗ്യക്കുറി ക്ഷേമ പദ്ധതികളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പോസ്റ്ററുകൾ, ലഘുലേഖകൾ, ഓഡിയോ-വിഷ്വൽ പ്രദർശനങ്ങൾ എന്നിവയും ഉണ്ടാകും. രാവിലെ 10 മണി മുതൽ രാത്രി ഒൻപത് വരെയാണ് സ്റ്റാൾ പ്രവർത്തിക്കുക.
- Log in to post comments