എന്റെ കേരളം പ്രദർശന വിപണനമേളയിൽആർട്ടിഫിഷ്യൽഇന്റലിജൻസിന്റെ സാധ്യതകളും റോബോട്ടിക്സ് എക്സ്പോയുമായി വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് സ്റ്റാൾ
എന്റെ കേരളം മേളയിൽആർട്ടിഫിഷ്യൽഇന്റലിജൻസ് സാധ്യതകൾപ്രദർശിപ്പിക്കുന്ന സ്റ്റാൾഒരുക്കും. വിദ്യാഭ്യാസ വകുപ്പ് കൈറ്റ് സ്റ്റാളിലാണ് റോബോട്ടിക്സ് എക്സ്പോയും എ.ഐ പ്രദർശനവും നടക്കുക. മറ്റ് നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗവും പ്രദർശനവും സ്റ്റാളിൽഒരുക്കും.
സ്റ്റാളിന്റെ കവാടത്തിൽപൊതുജനങ്ങളെ സ്വാഗതം ചെയ്യാൻകുഞ്ഞൻറോബോട്ടുണ്ടാവും. റോബോട്ടിക് എക്സ്പോയുടെ ഭാഗമായി വിദ്യാർഥികൾതയ്യാറാക്കിയ റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം മേളയെ ആകർശമാകും. ഹോം ഓട്ടോമേഷൻ, ഫയർഫൈറ്റർറോബോട്ട്, സ്മാർട്ട് ഹോം മോണിറ്ററിങ് റോബോ എന്നിവയാണ് റോബോട്ടിക് എക്സ്പോയുടെ ഭാഗമാകുക. കളികളിലൂടെ പഠനം എന്ന ആശയത്തോടെ സ്വതന്ത്രസോഫ്റ്റ് വെയറിൽതയ്യാറാക്കിയ ഗെയിം സോണും അവതാറുകൾ, ചിത്രങ്ങൾ, ഫോട്ടോകൾഎഡിറ്റ് ചെയ്യാനുള്ള എ.ഐ ടൂളുകളെ പരിചയപ്പെടുത്തലും സ്റ്റാളിൽഒരുക്കും. അനിമേഷന്റെ സാധ്യതകൾഉപയോഗപ്പെടുത്തി വിദ്യാർഥികൾതയ്യാറാക്കിയ അനിമേഷൻവീഡിയോകളുടെ പ്രദർശനവും സൗജന്യമായി പുതിയ ഉബുണ്ടു സോഫ്റ്റ് വെയർഇൻസ്റ്റാൾചെയ്യാനുള്ള സൗകര്യവും സ്റ്റാളിലുണ്ടാവും. സാങ്കേതികതയുടെ പുതിയ ലോകത്തെ പരിചയപ്പെടുത്തുന്ന അടൽതിങ്കെറിങ് ലാബ് എക്സ്പോയും കൈറ്റ് സ്റ്റാളിൽഉൾപ്പെടുത്തും.
- Log in to post comments