Skip to main content

പൂമംഗലം പഞ്ചായത്തിലെ റോഡുകളുടെ നിര്‍മാണോദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൂമംഗലം ഗ്രാമപഞ്ചായത്തില്‍ രണ്ടു റോഡുകളുടെ പഞ്ചായത്തുതല  നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. എസ്.എന്‍ നഗര്‍ റോഡ് (20ലക്ഷം), പായമ്മല്‍ റോഡ് (40 ലക്ഷം) എന്നീ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്.  

 എടക്കുളം എസ്.എന്‍ നഗര്‍ ഹെല്‍ത്ത് വെല്‍നസ് സെന്ററില്‍ നടന്ന പരിപാടിയില്‍ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തമ്പി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് അമ്മനത്ത്, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹൃദ്യ അജീഷ്, വാര്‍ഡ് മെമ്പര്‍മാരായ കെ.എന്‍ ജയരാജ്, ലതാ വിജയന്‍, സന്ധ്യ വിജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date