എന്റെ കേരളം പ്രദർശന വിപണന മേളയിൽനൂതന ആശയങ്ങളുമായി ജലസേചന വകുപ്പിന്റെ സ്റ്റാൾ
എന്റെ കേരളം പ്രദർശന വിപണന മേളയിൽനൂതന ആശയങ്ങൾഅടങ്ങിയ സ്റ്റാളുമായി ജലസേചന വകുപ്പ്. ജലസേചന വകുപ്പിന്റെ പദ്ധതികളും ജലസംരക്ഷണ പ്രവർത്തനങ്ങളും ആധുനിക സാങ്കേതിക വിദ്യകളിലൂടെ അവതരിപ്പിക്കുന്ന ഈ സ്റ്റാൾശ്രദ്ധേയമാകും.
വിർച്വൽറിയാലിറ്റി (വി.ആർ) അവതരണം, വകുപ്പിന്റെ പ്രവർത്തനങ്ങൾവിശദീകരിക്കുന്ന വീഡിയോ വാൾ, മലമ്പുഴ ഡാം പശ്ചാത്തലമായുള്ള സെൽഫി പോയിന്റ് എന്നിവയാണ് സ്റ്റാളിന്റെ പ്രധാന ആകർഷണങ്ങൾ. വി.ആർഅവതരണത്തിലൂടെ, ജലസേചന വകുപ്പിന്റെ പ്രധാന പദ്ധതികളായ ഡാമുകൾ, കനാലുകൾ, ജലസംഭരണികൾഎന്നിവയുടെ പ്രവർത്തനവും ജലസംരക്ഷണത്തിന്റെ പ്രാധാന്യവും സന്ദർശകർക്ക് അനുഭവിക്കാൻസാധിക്കും. വീഡിയോ വാളിൽ, വിവിധ ജലസേചന പദ്ധതികളുടെ വിശദാംശങ്ങൾ, ജലവിതരണ സംവിധാനങ്ങൾ, കർഷകർക്കുള്ള ആനുകൂല്യങ്ങൾ, ജലസംരക്ഷണത്തിനായുള്ള ബോധവത്കരണ പരിപാടികൾ, വകുപ്പിന്റെ പ്രവർത്തനങ്ങൾഎന്നിവ പ്രദർശിപ്പിക്കും.
കൂടാതെ സന്ദർശകർക്ക് അവരുടെ വീടുകളിലെ ജലം സൗജന്യമായി പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കും, വിവിധ ജലസേചന പദ്ധതികളെ കുറിച്ചുള്ള അഞ്ച് വർക്കിങ് മോഡലുകൾ, സന്ദർശകർക്ക് സംശയനിവാരണത്തിനായി ഹെൽപ്പ് ഡെസ്‌ക് എന്നിവയും സ്റ്റാളിൽഉൾപ്പെടുത്തും.
- Log in to post comments