Skip to main content

സ്കൂട്ടർ വിതരണം ചെയ്തു

തൃശൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി വിഭാഗക്കാർക്ക് നൽകുന്ന സ്കൂട്ടറുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് നിർവഹിച്ചു.

ഭിന്നശേഷി വിഭാഗക്കാരുടെ ജീവിത ഉന്നമനത്തിനും ഉപജീവന ആവശ്യങ്ങൾക്കും വേണ്ടിയാണ് സ്കൂട്ടർ നൽകുന്നതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് പറഞ്ഞു. സാധാരണ സ്കൂട്ടറിന് ഒപ്പം പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് സ്കൂട്ടർ കൂടി പദ്ധതിയിൽ ആദ്യമായിട്ടാണ് നൽകുന്നതെന്നും ഒരു കോടി രൂപയുടെ പദ്ധതി കൂടി  ഈ വർഷം നടപ്പാക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂർ ജില്ലാ പഞ്ചായത്ത്  50 ലക്ഷം രൂപ ചെലവിൽ 40 സ്കൂട്ടറുകളാണ് വിതരണം ചെയ്തത്. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാതലത്തിൽ തെരഞ്ഞെടുത്തവർക്ക് 27 സാധാരണ സ്‌കൂട്ടറുകളും 13 ഇലക്ട്രിക് സ്‌കൂട്ടറുകളുമാണ്  വിതരണം നടത്തിയത്. ജില്ലാ സാമൂഹൃനീതി വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കിയത്.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി എം അഹമ്മദ് അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ,
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലീല സുബ്രഹ്മണ്യൻ, കെ.വി. സജു, ഷീല അജയഘോഷ്, എന്നിവർ സംസാരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ.ആർ. പ്രദീപൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് അനുരാധ പി നന്ദിയും പറഞ്ഞു.

date