Post Category
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സിറ്റിംഗ്
കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശദായം സ്വീകരിക്കുന്നതിന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിൽ സിറ്റിംഗ് നടത്തുന്നു. മെയ് മൂന്നാം തീയതി വടക്കേക്കാട്, ഒമ്പതാം തിയ്യതി കാറളം, 13ന് മുല്ലശ്ശേരി, 15ന് വേലൂർ, 17ന് പഴയന്നൂർ, 20ന് അന്നമനട, 22ന് കൈപ്പമംഗലം, 24ന് കൊണ്ടായി, 27ന് തിരുവില്വാമല, 29ന് ചൊവ്വന്നൂർ എന്നിങ്ങനെയാണ് സിറ്റിംഗ് നടത്തുന്നത്. രാവിലെ പത്ത് മുതൽ മൂന്ന് വരെ ആയിരിക്കും സിറ്റിംഗ് നടത്തുക. മുൻവർഷം അംശാദായം ഓൺലൈൻ മുഖേന അടക്കാത്ത അംഗങ്ങളുടെ ആധാർ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്എസ്.സി കോഡ്, ഫോൺ നമ്പർ, ജനന തിയതി എന്നിവ സിറ്റിംഗിന് ഹാജരാക്കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
date
- Log in to post comments