Post Category
എന്റെ കേരളം പ്രദര്‍ശന മേളയില്‍ സര്‍ക്കാറിന്റെ വികസന മാഗസിന്റെ കവറിനൊപ്പം സ്വന്തം ഫോട്ടോ പകര്‍ത്തി മോഡലാവാം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് മുതല്‍ 10 വരെ സ്റ്റേഡിയം ബസ്റ്റാന്റിന് സമീപത്തുള്ള മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സര്‍ക്കാറിന്റെ വികസന മാഗസിന്റെ കവര്‍ ഫോട്ടോ പകര്‍ത്തി മോഡലാവാം. ജില്ലാ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ സ്റ്റാളിലാണ് സര്‍ക്കാറിന്റെ വികസനങ്ങളുടെ മാഗസിന്‍ കവര്‍ ഒരുക്കിയിട്ടുള്ളത്. ഇതിനായി തയ്യാറാക്കിയ പ്രത്യേക സ്റ്റാളില്‍ കയറി ഫോട്ടോ പകര്‍ത്തുമ്പോള്‍ കവര്‍ ഫോട്ടോയായി സ്വന്തം ചിത്രം തെളിയും.
വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും കൊമേഴ്ഷ്യല്‍ സ്റ്റാളുകളുള്‍പ്പടെ 250 ഓളം ശീതികരിച്ച സ്റ്റാളുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.
date
- Log in to post comments