Skip to main content

ജില്ലാ തല യോഗം മെയ് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

 

സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ജില്ലാ തലയോഗം മെയ് അഞ്ചിന്. പാലക്കാട് കോസ്‌മോപൊളിറ്റന്‍ ക്ലബ്ബിലാണ് യോഗം നടക്കുക. രാവിലെ 10.30 മുതല്‍ 12.30 വരെയാണ് ജില്ലാതല യോഗം.  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാവും. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് മുഖ്യാതിഥിയാവും.  

ലാന്റ് റവന്യു കമ്മീഷണര്‍ ഡോ.എ കൗശികന്‍ എന്നിവര്‍ ഭാഗമാകും. ജനങ്ങള്‍ക്ക്  പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാനും നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം നടത്തുന്നത്.

ജില്ലയിലെ എം.പിമാര്‍, എം.എല്‍.എ മാര്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍, കര്‍ഷകതൊഴിലാളികള്‍, കര്‍ഷകര്‍, സംരംഭകര്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, സാംസ്‌കാരിക-കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, വ്യവസായികള്‍, പ്രമുഖ വ്യക്തികള്‍, പൗരപ്രമുഖര്‍, ട്രേഡ് യൂണിയന്‍-തൊഴിലാളി പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട അഞ്ഞൂറിലധികം പേര്‍ പങ്കെടുക്കും.

 

date